20 കോടിയുടെ പുനരധിവാസ പദ്ധതിയുമായി പീപ്പിൾസ് ഫൗണ്ടേഷൻ

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്ത ബാധിതരുടെ പുന രധിവാസത്തിന് പീപ്ൾസ് ഫൗ ണ്ടേഷൻ ആവിഷ്‌കരിച്ച സമഗ്ര പുനരധിവാസ പദ്ധതി എറൈസ് മേപ്പാടി പ്രഖ്യാപനം ബുധനാഴ്ച മേപ്പാടിയിൽ നടക്കും.

 

20 കോടി രൂപ ചെലവ് വരുന്ന വിവിധ പദ്ധതികളാണ് നടപ്പാക്കുകയെന്ന് ‌ പീപ്പിൾസ് ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ദുരന്തനാൾ മുതൽ പീപ്ൾസ് ഫൗണ്ടേഷൻ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി രംഗത്തുണ്ടായിരു ന്നു. മേപ്പാടിയിൽ റീജനൽ സെന്റർ തുറക്കുകയും വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ തുടങ്ങിയ മേഖലകളിൽ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും

ചെയ്തിട്ടുണ്ട്.

 

ദുരന്തബാധിതരുടെ സമഗ്ര പുനരധിവാസത്തിനാണ് അടുത്ത ഘട്ടത്തിൽ ഊന്നൽ നൽകുന്നത്. ദുരന്ത ബാധിതരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയാണ് എ റൈസ് മേപ്പാടി പദ്ധതിയുടെ ലക്ഷ്യം. ഭവനങ്ങൾ, നഷ്ടപ്പെട്ട വ്യാപാര-വ്യവസായ സ്ഥാപനങ്ങളും അവരുടെ ജീവനോപാധിയും പു നഃസ്ഥാപിക്കുക, തൊഴിൽ നഷ്ടപ്പെട്ടവർക്കും കുടുംബത്തിലെ വരുമാനമാർഗം ഇല്ലാതായവർക്കും തൊഴിലവസരം സൃഷ്ടിക്കുക, വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കുന്നതിന് സഹായങ്ങൾ നൽകുക, നൈപുണ്യ വികസന പരിപാടികൾ നടപ്പാക്കി തൊഴിൽ ശേഷി വർധിപ്പിക്കുക, സ്വയം തൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക, തൊഴിൽ ശേഷി ഇല്ലാത്ത കുടുംബങ്ങൾക്ക് ക്ഷേമ

പെൻഷൻ നൽകുക, കമ്യൂണിറ്റി സെൻറർ സ്ഥാപിച്ച് സാമൂഹിക സംയോജനം പ്രോത്സാഹിപ്പിക്കുക, പ്രകൃതിദുരന്തങ്ങളെ കുറി ച്ചുള്ള അവബോധം വർധിപ്പിക്കുകയും ദുരന്ത സമയത്ത് എങ്ങനെ പ്രതികരിക്കണം എന്ന് പഠി പ്പിക്കുകയും ചെയ്യുക, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

 

പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ജമാഅത്തെ ഇസ്‌ലാ മി സംസ്ഥാന അമീർ പി. മുജീബ് റഹ്‌മാൻ നിർവഹിക്കും. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. ഐ. നൗഷാദ് അധ്യക്ഷത വഹി ക്കും. എം.എൽ.എമാരായ ടി. സി ദ്ദീഖ്, ഐ.സി. ബാലകൃഷ്‌ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, വൈസ് പ്രസിഡൻറ് എസ്.ബിന്ദു, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്ര ട്ടറി ടി.കെ. ഫാറൂഖ്, അസി. അമീ റുമാരായ എം.കെ. മുഹമ്മദാലി, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്‌ണൻ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ജെ.എസ്.എസ് സി.ഇ. ഒ ഉമർകോയ എന്നിവർ വിവിധ പദ്ധതികളുടെ പ്രഖ്യാപനം നിർവഹിക്കും.

 

പദ്ധതികളുടെ ഒന്നാംഘട്ട ധനസഹായ വിതരണവും പരിപാടിയിൽ നടക്കും. വാർത്തസമ്മേളനത്തിൽ പീപ്പിൾസ് ഫൗണ്ടേഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ ശമീൽ സജ്ജാദ്, പ്രോജക്ട് ഡയറക്ടർ ഡോ. വി.എം. നിഷാദ്, ഓർ ഗനൈസിങ് കമ്മിറ്റി ചെയർമാൻ ടി.പി. യൂനുസ്, കൺവീനർ സി. കെ. ഷമീർ, പ്രോജക്ട് കോഓഡി നേറ്റർ നൗഷാദ് ബത്തേരി എന്നിവർ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *