സ്കൂ‌ൾ ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർത്ഥികൾക്ക് പരിക്ക്

തലപ്പുഴ:വരയാല്‍ കാപ്പാട്ടുമലയില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് റോഡരികില്‍ നിന്നും തെന്നിമാറി അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെ വരയാല്‍ എസ് എന്‍ എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഇലക്ട്രിക് പോസ്റ്റുള്‍ക്ക് സമീപത്ത് കൂടെ തോട്ടത്തിലേക്ക് കയറി കവുങ്ങില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. അപകടത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ക്കും, 3 മുതിര്‍ന്നവര്‍ക്കും പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *