ലെയ്സ് ചിപ്സ് കമ്പനിക്ക് വൻ പിഴ ചുമത്തി ഉപഭോക്തൃ കോടതി

ലെയ്സ് ചിപ്സ് കമ്പനിക്ക് വൻ പിഴ ചുമത്തി ഉപഭോക്തൃ കോടതി.15 ഗ്രാം തൂക്കം രേഖപ്പെടുത്തിയ ‘ലെയ്സ്’ (Lay’s) പൊട്ടറ്റോ ചിപ്സ് പാക്കറ്റിൽ വെറും 4 ഗ്രാം ചിപ്സ് മാത്രം നൽകിയ സംഭവത്തിൽ പ്രമുഖ ബഹുരാഷ്ട്ര നിർമ്മാണ കമ്പനിയായ പെപ്‌സികോ ഇന്ത്യയ്ക്ക് വൻ പിഴ ചുമത്തി ഉപഭോക്തൃ കോടതി. ജയ്പുർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് ഉപഭോക്താവിന് നഷ്ടപരിഹാരവും പലിശയും നൽകാൻ ഉത്തരവിട്ടത്. ജയ്പുരിലെ വ്യാപാരിയായ ചന്ദ്രമൻ ജലാൻ നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതിയുടെ നിർണ്ണായക വിധി.

2020 നവംബർ 10-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെട്രോ കാഷ് ആൻഡ് കാരി ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ ലേസ് ചിപ്സ് പാക്കറ്റ് തുറന്നപ്പോഴാണ് അളവിൽ വൻ കുറവ് ഉളളതായി പരാതിക്കാരൻ ശ്രദ്ധിച്ചത്. പാക്കറ്റിന് പുറത്ത് 15 ഗ്രാം ഭാരം രേഖപ്പെടുത്തിയിരുന്നെങ്കിലും കൃത്യമായി തൂക്കി നോക്കിയപ്പോൾ വെറും 4 ഗ്രാം ചിപ്സ് മാത്രമാണ് പാക്കറ്റിനുള്ളിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ ചിപ്‌സ് വാങ്ങിയ കടയുടെ ഉടമയെ വിവരമറിയിച്ചെങ്കിലും അനുകൂലമായ നടപടികളൊന്നും ഉണ്ടായില്ല. തുടർന്നാണ് 2022 ഏപ്രിലിൽ വ്യാപാരി നീതി തേടി ജയ്പുർ ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!