ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പനമരം: കൊയിലേരി ചെക്ക് ഡാമിൽ സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ സുബൈർ (36) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3:15 ഓടെയായിരുന്നു സംഭവം.മാനന്തവാടി ഫയർഫോഴ്സ് യൂണിറ്റ് എത്തി സുബൈറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *