ജില്ലയിൽ ക്രിസ്മസ്-പുതുവത്സരാഘോഷം: പരിശോധന ശക്തമാക്കും

കൽപ്പറ്റ: ജില്ലയിൽ  ക്രിസ്മസ് – പുതുവത്സരാഘോഷത്തോടനുബന്ധിച്ച് അന്തർ സംസ്ഥാന ഫോഴ്‌സിൻ്റെ സംയുക്ത സഹകരണത്തോടെ പരിശോധന ശക്തമാക്കാൻ ജില്ലാതല ജനകീയ സമിതി യോഗം തീരുമാനിച്ചു. വ്യാജമദ്യത്തിൻ്റെ ഉപഭോഗം, കടത്ത്, വിൽപന എന്നിവ ജനകീയ പങ്കാളിത്തത്തോടെ നിർമ്മാതാക്കളെ രൂപീകരിച്ച് ജില്ലാ ജനകീയ സമിതി യോഗം എ.ഡി.എം കെ. ദേവകിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. താലൂക്ക്തല ജനകീയ കമ്മിറ്റികൾ കാര്യക്ഷമമാക്കി കമ്മിറ്റി മുഖേന പരാതികൾ പരിശോധിക്കും.

 

ക്രിസ്മസ്-പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി ജില്ലയിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപഭോഗ പാർട്ടികൾ നിരീക്ഷിച്ച് നടപടി സ്വീകരിക്കാൻ എ.ഡി.എം കെ.ദേവകി നിർദ്ദേശം നൽകി. ജില്ലയിൽ എക്സൈസ് വകുപ്പിൻ്റെ നേതൃത്വത്തിൽ 2024 സെപ്റ്റംബർ മുതൽ ഡിസംബർ 17 വരെ 1537 റെയ്ഡുകളും പോലീസ്, ഫോറസ്റ്റ്, റവന്യു വകുപ്പുകളും സംയുക്തമായി 93 പരിശോധനകളും നടത്തി.12000 വാഹനങ്ങൾ പരിശോധിച്ചു. 199 അബ്കാരി കേസുകളും 147 എൻ.ഡി.പി.എസ് കേസുകളും 703 കോട്പ കേസുകളും രേഖപ്പെടുത്തി . കോട്പ കേസുകളിൽ പിഴയായി 1,40,600 രൂപ ഈടാക്കി. അബ്കാരി കേസിൽ 179 പ്രതികളെയും എൻ.ഡി.പി.എസ് കേസുകളിൽ 155 പ്രതികളെയും അറസ്റ്റ് ചെയ്തു. തൊണ്ടി മുതലായി 740 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ ചെടി, 19 ലിറ്റർ അന്യ സംസ്ഥാന മദ്യം, 8 ലിറ്റർ ബിയർ, 560 ലിറ്റർ വാഷ്, 153 ലിറ്റർ കള്ള്, 16 ലിറ്റർ കഞ്ചാവ് ചാരായം, 65 ലിറ്റർ കഞ്ചാവ് ചാരായം, 65 ലിറ്റർ കഞ്ചാവ് അരിഷ്ടം 9. 2286 കി.ഗ്രാം കഞ്ചാവ്, 20 കി.ഗ്രാം കഞ്ചാവ്, 29 മെത്താംഫീറ്റാമിൻ, 276 ഗ്രാം മാജിക്ക് മഷ് റും, 8 ഗ്രാം എം.ഡി.എം.എ, 1.006 ഗ്രാം ഹാഷിഷ് ഓയിൽ, 6.56 ഗ്രാം ചരസ്, 18 കി. ഗ്രാം പുകയില ഉൽപന്നങ്ങൾ എന്നിവയും പിടിച്ചെടുത്തു.

 

വിവിധ കേസുമായി ബന്ധപ്പെട്ട് 22,500 രൂപയുംപിടിച്ചെടുത്തു. അബ്കാരി, എൻ.ഡി.പി.എസ് കേസുകളിൽ 16 വാഹനങ്ങൾ പിടികൂടി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജനകീയ സമിതി യോഗം, നഗരസഭ എക്‌സൈസ് കമ്മിഷണർ, നക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജോഷി ജോസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.റഷീദ് ബാബു, എക്‌സൈസ്, പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ലൈബ്രറി അംഗങ്ങളുടെ പ്രതിനിധി, ജനകീയ സമിതി


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *