ബത്തേരി : കല്ലുവയൽ സ്വദേശി മൻസൂർ (24) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 11മണിയോടെ ബത്തേരി ചുങ്കത്ത് വച്ചാണ് അപകടമുണ്ടായത്. മൻസൂർ സഞ്ചരിച്ചിരുന്ന ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അപകടം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് മരണം സംഭവിച്ചത്.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണ്ണപ്പെട്ടു
