ബത്തേരി : കല്ലുവയൽ സ്വദേശി മൻസൂർ (24) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 11മണിയോടെ ബത്തേരി ചുങ്കത്ത് വച്ചാണ് അപകടമുണ്ടായത്. മൻസൂർ സഞ്ചരിച്ചിരുന്ന ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അപകടം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് മരണം സംഭവിച്ചത്.
