ഫുജൈറയിലെ വാഹനാപകടം: ജീവൻ നഷ്ടമായത് ഒരു കുടുംബത്തിലെ മൂന്നു പേർക്ക്; കണ്ണീരോടെ നാട്

ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. എആർ നഗർ കുന്നുംപുറം സ്വദേശി സിദ്ദീഖിന്റെ ഇരട്ട മക്കളായ അഷ്മിൽ, ജസ്‌ന (18), സിദ്ദീഖിന്റെ മകൾ ഫർസാനയുടെ മകൻ ഫായിസ് (മൂന്നര) എന്നിവരാണ് മരിച്ചത്.

 

ഇന്ന് പുലർച്ചെ 2ന് ഫുജൈറയിൽ ഇവർ സഞ്ചരിച്ച വണ്ടി ട്രെയിലറിന്റെ പുറകിൽ ഇടിച്ചാണ് അപകടം. സിദ്ദീഖ് ഒരാഴ്ച മുൻപ് നാട്ടിലെത്തി ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം തിരിച്ചു പോയത്. ഇവരെ സന്ദർശിക്കാൻ എത്തിയ സിദ്ദീഖിന്റെ ഭാര്യയുടെ അനിയത്തിയുടെ മകളെ തിരിച്ചു കൊണ്ടാക്കാൻ പോകുമ്പോഴാണ് അപകടം. സിദ്ദീഖിന് ഫുജൈറയിൽ ബിസിനസ് ആണ്. കുടുംബ സമേതം ഫുജൈറയിലാണ്.

 

പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ തുടർനടപടികൾക്കായി ഫുജൈറയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ രാത്രി ഫുജൈറ കവാടത്തിനടുത്തു മറ്റു വാഹനങ്ങൾ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൻ്റെ ഞെട്ടൽ മാറും മുൻപേയാണ് മലയാളി കുടുംബത്തിന്റെ ദുരന്തവാർത്തയും പുറത്തുവന്നത്. ഒന്നിച്ച് ജനിച്ച് ഒരുമിച്ച് മരണപ്പെട്ട ഇരട്ട സഹോദരങ്ങളുടെ വേർപാട് വലയി വേദനയാണ് പ്രവാസി മലയാളികൾക്ക് ഉണ്ടാക്കിയിരിക്കുന്നത്. മൂന്നു വയസ്സുകാരൻ ഫായിസിന്റെ ഓർമകളും നൊമ്പരമായി മാറി. അപകട വാർത്തയറിഞ്ഞു നൂറുകണക്കിനു മലയാളികൾ ഫുജൈറയിലെത്തി.

 

കുന്നുംപുറം സ്വദേശിയും റിട്ട. അധ്യാപകനും മുസ്ലിം ലീഗ് നേതാവുമായ ടി.കെ. മൊയ്തീൻ കുട്ടിയുടെ മകനാണു സിദ്ദീഖ്. സിദ്ദീഖ് ഒരാഴ്ച മുൻപ് നാട്ടിലെത്തി ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം തിരിച്ചു പോയത്. ഇവരെ സന്ദർശിക്കാൻ എത്തിയ സിദ്ദീഖിന്റെ ഭാര്യയുടെ അനിയത്തിയുടെ മകളെ തിരിച്ചു കൊണ്ടാക്കാൻ പോകുമ്പോഴാണ് അപകടം. സിദ്ദീഖിന് ഫുജൈറയിൽ ബിസിനസ് ആണ്. കുടുംബ സമേതം ഫുജൈറയിലാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!