തലപ്പുഴ : വയനാട്ടിലെ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യമുള്ളതായി സംശയം. തലപ്പുഴ 44 കമ്പിപ്പാലത്ത് കടുവ ഇറങ്ങിയതായി സംശയിക്കുന്നത്. ഇവിടുത്തെ വാഴത്തോട്ടത്തിൽ കടുവയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടെത്തി.ഇപ്പോൾ കടുവകളുടെ പ്രജനന കാലം കൂടിയാണ്. ഈ സമയത്ത് കടുവകൾ പുറത്തിറങ്ങാൻ സാധ്യത കൂടുതലാണെന്ന് വിദഗ്‌ധർ പറയുന്നു.