പള്ളിക്കുന്ന്: പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളിയിലെ പെരുന്നാളിൽ പങ്ക് കൊണ്ട് പ്രിയങ്ക ഗാന്ധി എം. പി. ജില്ലയിലെ പരിപാടികൾക്ക് ശേഷം പള്ളിയിലെത്തിയ പ്രിയങ്കയെ പള്ളി വികാരി ഫാ. അലോഷ്യസ് കുളങ്ങര, മുൻ പള്ളി വികാരി ഫാ. തോമസ് പനക്കൽ, അസിസ്റ്റന്റ് പള്ളി വികാരി നോബിൻ രാമച്ചാംകുഴി എന്നിവർ ചേർന്ന് സ്വീകരിച്ചു. മാതാവിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചതിന് ശേഷമാണ് പ്രിയങ്ക മടങ്ങിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രിയങ്ക പള്ളിയിൽ എത്തിയിരുന്നു. അന്ന് പള്ളി വികാരി പെരുന്നാളിന് ക്ഷണിക്കുകയും താൻ എത്താം എന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. ടി.സിദ്ദിഖ് എം.എൽ.എ., ഡി.സി. സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ,
ഡീക്കൻ ജർലിൻ ജോർജ്ജ്, റീജന്റ് ബ്ര. പ്രീത് സാജ് സ്റ്റീഫൻ, പാരീഷ് കൗൺസിൽ സെക്രട്ടറി ബിനു ക്‌ളമന്റ്, ഭാരവാഹികളായ സുരേഷ് ബാബു, ജോൺ മാസ്റ്റർ വാലയിൽ, സിസ്റ്റർ ഷെറിൻ, സിസ്റ്റർ പ്രിൻസി, സിസ്റ്റർ ലിസ്സ റോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.