കമ്പളക്കാട്: ലഹരി വിരുദ്ധ സ്ക്വാഡും കമ്പളക്കാട് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉല്പന്നമായ 1400 പാക്കറ്റ് ഹാൻസ് പിടികൂടി. കണിയാമ്പറ്റ, ഒന്നാംമൈൽ സ്വദേശിയ ഷരീഫ്(49) ന്റെ കടയിലും ആളൊഴിഞ്ഞ വീട്ടിലുംഇന്നലെ നടത്തിയ പരിശോധനയിലാണ് 15 പാക്കറ്റ് വീതം ഹാൻസ് അടങ്ങിയ 93 ബണ്ടിലുകൾ പിടിച്ചെടുത്തത്. വിദ്യാർത്ഥികൾക്കും കുട്ടികൾക്കുമിടയിൽ വിൽപ്പനയ്ക്കായി ഹാൻസ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നിരോധിത പുകയില ഉൽപ്പന്നമായ 1400 പാക്കറ്റ് ഹാൻസ് പിടികൂടി
