ബത്തേരി : മുത്തങ്ങയില്‍ വന്‍ ലഹരി മരുന്ന് വേട്ട. ലഹരിക്കെതിരെയുള്ള ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 93.84ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിഷഫീഖ് (30) നെയാണ് പിടികൂടിയത്. മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത് .
കെ.എല്‍ 65 എല്‍ 8957 നമ്പര്‍ മോട്ടോര്‍ സൈക്കിളില്‍ ഗുണ്ടല്‍പെട്ട് ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് പോകുകയായിരുന്ന ഇയാളെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ എം.ഡി.എം.എ കണ്ടെത്തിയത്. ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി പ്രത്യേക പരിശോധന നടത്തിവരുന്നുണ്ട്. കൂടാതെ ലഹരിക്കേസിലുള്‍പ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള ശക്തമായ നിയമനടപടികളും സ്വീകരിക്കും.