മുത്തങ്ങ : സാമൂഹ്യ വനവത്കരണ വിഭാഗം വയനാട് ഡിവിഷൻ, കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് സുൽത്താൻബത്തേരി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ പരിധിയിലെ വയനാട് വന്യജീവി സങ്കേതത്തിൽ മുത്തങ്ങ വൈൽഡ് ലൈഫ് റേഞ്ച് വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന ചുക്കാലിക്കുനി ,കുമിഴി ഉന്നതി നിവാസികൾക്ക് മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണ മാർഗ്ഗങ്ങൾ ,ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്,ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു, അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സോഷ്യൽ ഫോറസ്ട്രി വയനാട് ,എം .ടി ഹരിലാൽ സാർ അദ്ധ്യക്ഷപദം വഹിച്ചു മനുഷ്യ-വന്യ ജീവി സംഘർഷ ലഘൂകരണ മാർഗ്ഗങ്ങളെ സംബന്ധിച്ച് ക്ലാസ് എടുത്തു സംസാരിച്ച ചടങ്ങിൽ നൂൽപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ സതീഷ് ചുക്കാലികുനി ഉന്നതിയിലെ കുള്ളി എന്നവർക്ക് ആയുർവേദ മരുന്നുകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു .
സ്വാഗതം പി സുനിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റയും,ആശംസകൾ അർപ്പിച്ച് സഞ്ജയ് കുമാർ ഐ.പി അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ മുത്തങ്ങ റേഞ്ച് ,ഡോക്ടർ മാനസി നമ്പ്യാർ മെഡിക്കൽ ഓഫീസർ ആയുർവേദ ഹോസ്പിറ്റൽ കൽപ്പറ്റ, സൂരജ് പ്രൊബേഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുത്തങ്ങ, കെ കെ സുന്ദരൻ ഡെഫ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുത്തങ്ങ ഫോറസ്റ്റ് സ്റ്റേഷൻ, സീനിയർ ഫാർമസിസ്റ്റ് ടി സി റോയ് ആയുർവേദ ഹോസ്പിറ്റൽ കൽപ്പറ്റ,ഇന്ദു കെ കെ എസ് ടി പ്രമോട്ടർ നൂൽപ്പുഴ ഗ്രാമപഞ്ചായത്ത്,ബീന ചുക്കാലിക്കുനി ഉന്നതി അംഗനവാടി അധ്യാപിക എന്നിവർ സംസാരിച്ചു. ഡോക്ടർ അരുൺകുമാർ . വി ചീഫ് മെഡിക്കൽ ഓഫീസർ ആയുർവേദ ഹോസ്പിറ്റൽ കൽപ്പറ്റ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു,രാജു ബി.പി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് കൽപ്പറ്റ നന്ദി രേഖപ്പെടുത്തി,ചുക്കാലിക്കുനി കുമിഴി ഉന്നതി നിവാസികളും പൊതുജനങ്ങളും വനം വകുപ്പ് ജീവനക്കാരും പങ്കെടുത്തു.