മാനന്തവാടി ഗവ.കോളേജില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ പഠനകേന്ദ്രം അനുവദിച്ചു.

മാനന്തവാടി: വിദൂര വിദ്യാഭ്യാസത്തിനു മാത്രമായി കേരളത്തിലാരംഭിച്ച പ്രഥമ സര്‍വ്വകലാശാലയാണ് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി.14 പ്രോഗ്രാമുകളാണ് ഗവ. കോളേജ് മാനന്തവാടിയില്‍ അനുവദിച്ചിരിക്കുന്നത്. ബിരുദ തലത്തില്‍ ബി. എ. അറബിക്, ഹിന്ദി, സംസ്‌കൃതം, അഫ്‌സല്‍ ഉലമ , പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി പ്രോഗ്രാമുകളും ബിരുദാനന്തര ബിരുദ തലത്തില്‍ എം. എ. അറബിക്, ഹിന്ദി, സംസ്‌കൃതം, ഹിസ്റ്ററി, മലയാളം, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, എം.കോം പ്രോഗ്രാമുകളാണ് ഈ വര്‍ഷം ആരംഭിക്കുന്നത്.വിദഗ്‌ദരായ അധ്യാപകരുടെ ക്ലാസുകളും സ്റ്റഡി മെറ്റീരിയലുകളും പഠന കേന്ദ്രത്തിൽ നിന്നും ലഭിക്കും. ശനി, ഞായർ ദിവസങ്ങളിലും മറ്റു അവധി ദിനങ്ങളിലുമാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. സർവ്വകലാശാലയിൽ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള അവസാന തീയ്യതി സെപ്റ്റംബർ 10. വിശദ വിവരങ്ങൾ https://sgou.ac.in വെബ്സൈറ്റിൽ ലഭ്യമാണ്.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *