വയനാട് സ്വദേശിനി ഇസ്രായേലിൽ വെച്ച് മരണപ്പെട്ടു

കരണി : വയനാട് സ്വദേശിനിയായ യുവതി ഇസ്രായേലിൽ മരിച്ചു. പനങ്കണ്ടി ജ്യോതിഭവൻ പരേതനായ സുധാകരന്റെയും യശോദയുടേയും മകളും വിളമ്പുകണ്ടം പുഴക്കൽ വീട്ടിൽ രാഹുലിന്റെ ഭാര്യയുമായ റാണിചിത്ര [33] നിര്യാതയായി. കഴിഞ്ഞ ആറ് മാസമായി ഇസ്രായേലിൽ ജോലി ചെയ്ത് വരികയായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കുറച്ച് ദിവസമായി ഇസ്രായേലിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേര ത്തോടെയാണ് മരണം.മക്കൾ : ആരവ്, ആദിക്. സംസ്കാരം പിന്നീട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *