പരിസ്ഥിതി ദിനം ആചരിച്ചു

സുൽത്താൻബത്തേരി ഭാരതീയ വിദ്യാഭവനിൽ പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ ചെയർമാൻ ശ്രീ. ഗോപാലപിള്ളയുടെ അധ്യക്ഷതയിൽ ഓയിസ്ക വയനാട് ചാപ്റ്റർ പ്രസിഡന്റ് ശ്രീ.ഷാജൻ സെബാസ്റ്റ്യൻ യോഗത്തിനു ഉദ്ഘാടന കർമ്മം നിർവഹിച്ചു.

 

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ താരാ കൃഷ്ണൻ, വൈസ് പ്രിൻസിപ്പാൾ, ഹെഡ് മിസ്ട്രസ്, പി ടി എ ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ അധ്യാപകരും, വിദ്യാർഥികളും ചേർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ ചെയ്തു. സ്കൂളിന്റെ ചെയർമാൻ ശ്രീ. ഗോപാലപിള്ള സ്കൂൾ മാഗസിൻ ( Rustic Rustle ) പ്രകാശനം ചെയ്തു. സ്കൂൾ ക്യാമ്പസിൽ എക്കൊ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശലഭോദ്യാന, ഔഷധസസ്യ ഉദ്യാനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എക്കോ ക്ലബ്ബ്‌ കോർഡിനേറ്റർ ശ്രീ. സരള ജി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വിദ്യാലയ മുറ്റത്ത് വൃക്ഷത്തൈകൾ നട്ടു.” ഒരു തൈ നടാം നല്ല നാളേക്കായി “


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *