ഇന്ത്യന്‍ റെയില്‍വേയില്‍ ടെക്‌നീഷ്യന്‍ തസ്തികകളില്‍ അവസരം. വിവിധ സോണുകളിലായി 2025-26 സൈക്കിളില്‍ 6,180 ടെക്‌നീഷ്യന്‍ ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ടമെന്റ് നടത്തുന്നത്. ജൂണ്‍ 27ന് വിശദമായ വിജ്ഞാപനം പ്രതീക്ഷിക്കുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 28ന് ആരംഭിക്കുകയും, ജൂലൈ 28 രാത്രി 11:59 ന് അവസാനിക്കുകയും ചെയ്യും.
തസ്തിക & ഒഴിവുകൾ
◾ടെക്നീഷ്യൻ ഗ്രേഡ് 1 (സിഗ്നൽ): 180 ഒഴിവുകൾ
◾ടെക്നീഷ്യൻ ഗ്രേഡ് 3: 6,000 ഒഴിവുകൾ
തിരഞ്ഞെടുപ്പ് പ്രക്രിയ
◾കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT)
◾ഡോക്യുമെന്റ് വെരിഫിക്കേഷൻ
◾മെഡിക്കൽ ഫിറ്റ്നസ് പരിശോധന
യോഗ്യത
◾ടെക്നീഷ്യൻ ഗ്രേഡ് 1 (സിഗ്നൽ)
◾ബിഎസ്സി ബിരുദം (ഫിസിക്സ്/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്/ഐടി/ഇൻസ്ട്രുമെന്റേഷൻ)
◾അല്ലെങ്കിൽ ബന്ധപ്പെട്ട ശാഖയിൽ ഡിപ്ലോമ/എഞ്ചിനീയറിംഗ് ബിരുദം
ടെക്നീഷ്യൻ ഗ്രേഡ് 3
◾10-ാം ക്ലാസ് പാസായിരിക്കണം
◾ഐടിഐ/അപ്രെന്റിസ്ഷിപ്പ് (ഫൗണ്ട്രിമാൻ, മോൾഡർ, ഫോർജർ, ഹീറ്റ് ട്രീറ്റർ തുടങ്ങിയ ട്രേഡുകളിൽ)
പ്രായപരിധി
◾ഗ്രേഡ് 1 സിഗ്‌നല്‍ തസ്തിക: 18-33 വയസ്സ് (01-07-2025 പ്രകാരം)
◾ഗ്രേഡ് 3: 18-30 വയസ്സ് (01-07-2025 പ്രകാരം)
◾സംവരണ വിഭാഗങ്ങൾക്ക് സർക്കാർ നയം പ്രകാരം വയസിളവ് ലഭിക്കും
അപേക്ഷാ ഫീസ്
◾SC/ST/PwD/മുൻസൈനികർ/സ്ത്രീകൾ/ട്രാൻസ്ജെൻഡർ/EWS: 250 രൂപ (പരീക്ഷയിൽ ഹാജരാകുകയാണെങ്കിൽ അപേക്ഷാ ഫീസ് തിരികെ ലഭിക്കും)
◾മറ്റുള്ളവർ: 500 രൂപ (പരീക്ഷയിൽ ഹാജരാകുകയാണെങ്കിൽ 400 രൂപ തിരികെ ലഭിക്കും)
ശമ്പളം
◾ഗ്രേഡ് 1 (സിഗ്നൽ): പേ ലെവൽ 5 (29,200/മാസം + CPC അലവൻസുകൾ)
◾ഗ്രേഡ് 3: പേ ലെവൽ 2 (19,900/മാസം + CPC അലവൻസുകൾ)
എങ്ങനെ അപേക്ഷിക്കാം?
◾ആർഈർബിയുടെ ഔദ്യോഗിക വെബ്സൈറ്റായ rrbcdg.gov.in വഴി ജൂൺ 28 മുതൽ ഓൺലൈനായി അപേക്ഷിക്കാം. സോണുകൾ തിരിച്ചുള്ള ഒഴിവുകൾ, പരീക്ഷാ സിലബസ് തുടങ്ങിയ വിശദാംശങ്ങൾ വിജ്ഞാപനത്തിൽ ഉൾപ്പെടും.