നെഞ്ചുവേദന മാത്രമല്ല ഹൃദ്രോ​ഗത്തിന്റെ ലക്ഷണം ; അറിയാം മറ്റ് ലക്ഷണങ്ങൾ

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ആശങ്കാജനകമാം വിധം സാധാരണമായി മാറിയിരിക്കുന്നു. ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണശീലങ്ങൾ, സമ്മർദ്ദം, പുകവലി, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവ ഹൃദ്രോ​ഗത്തിനുള്ള പ്രധാന കാരണങ്ങളാണ്.

 

‘നെഞ്ചുവേദനയാണ് ഹൃദ്രോ​ഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണമായി പലരും കരുതുന്നത്. എന്നാൽ നെഞ്ചുവേദന മാത്രമല്ല മറ്റ് ലക്ഷണങ്ങൾ കൂടിയുണ്ട്. ഹൃദയാഘാതം എപ്പോഴും നെഞ്ചുവേദനയോടെയാണ് ആരംഭിക്കുന്നത് എന്നത് ഒരു പൊതു മിഥ്യയാണ്..’ – മുംബൈയിലെ കൺസൾട്ടന്റ് കാർഡിയാക് സർജനായ ഡോ. ബിപീൻചന്ദ്ര ഭാമ്രെ പറയുന്നു.

 

ഹൃദ്രോ​ഗത്തിന്റെ ല​ക്ഷണങ്ങൾ

 

  • നിരന്തരമായ ക്ഷീണം

 

  •  നല്ല രാത്രി ഉറക്കത്തിനു ശേഷവും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഹൃദ്രോ​ഗത്തിന്റെ ലക്ഷണമായി കണക്കാക്കാം. ക്ഷീണം ഒരു സാധാരണ എന്നാൽ പലപ്പോഴും അവഗണിക്കപ്പെടുന്ന ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണമാണ്.

 

  • ശ്വാസതടസ്സം

 

  • ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും ശ്വാസതടസ്സം ഉണ്ടാകുന്നതാണ് മറ്റൊരു ലക്ഷണം. കുറച്ച് പടികൾ കയറുമ്പോഴോ ചെറിയ ദൂരം നടക്കുമ്പോഴോ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക. ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഹൃദയസ്തംഭനത്തെയോ ധമനികളിലെ തടസ്സങ്ങളെയോ സൂചിപ്പിക്കാം.

 

  • നെഞ്ചിലെ അസ്വസ്ഥത

 

  • നെഞ്ചിലെ അസ്വസ്ഥത ഒരിക്കലും അവഗണിക്കരുത്. എല്ലാ നെഞ്ചുവേദനയും തീവ്രമല്ല. നെഞ്ചിൽ ഇറുകിയതോ, സമ്മർദ്ദമോ, നേരിയ അസ്വസ്ഥതയോ അനുഭവപ്പെട്ടേക്കാം

 

  • കണങ്കാലുകളിലോ കാലുകളിലോ വീക്കം ഉണ്ടാവുക

 

  • ഷൂസ് പതിവിലും ഇറുകിയതായി തോന്നുകയോ കണങ്കാലുകൾ വീർത്തതായി കാണപ്പെടുകയോ ചെയ്താൽ അതും ഹൃദ്രോ​ഗത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു. ഇത് ഹൃദയം ഫലപ്രദമായി പമ്പ് ചെയ്യുന്നില്ല എന്നതിന്റെ ആദ്യ ലക്ഷണമാണ്.

 

  • തലകറക്കം അല്ലെങ്കിൽ ബോധക്ഷയം

 

  • ഹൃദയമിടിപ്പ് ശരിയായ രീതിയിൽ നിലനിർത്താത്തപ്പോഴോ താളം തെറ്റുമ്പോഴോ തലകറക്കം അല്ലെങ്കിൽ ബോധക്ഷയം ഉണ്ടാകുന്നു.

 

ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവ കുറഞ്ഞ സമീകൃതാഹാരം പിന്തുടരുക. പുകവലി ഒഴിവാക്കുക, സമ്മർദ്ദം കുറയ്ക്കുക എന്നതിലൂടെ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാം


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *