തിരുവനന്തപുരം: കേന്ദ്രത്തിൻ്റെ തൊഴിലാളി ദ്രോഹ, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്രട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും സംയുക്തമായി ആഹ്വാനം ചെ യ്ത അഖിലേന്ത്യ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ. നാളെ അർദ്ധരാത്രി വരെയാണ് പണിമുട ക്ക്. അവശ്യ സർവീസുകൾ, പത്രം, പാൽ വിതരണം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ബി.എം.എ സ് പങ്കെടുക്കുന്നില്ല.കേരളസർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും പുനഃക്രമീകരിച്ചു. പുതുക്കിയ തീയതി keralauniversity.ac.in ൽ.
ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്ക്
