പ്ലസ്‌ടുക്കാർക്ക് (CHSL) കേന്ദ്ര ഗവൺമെന്റ് സർവീസിൽ ജോലി നേടാം; പരീക്ഷയ്ക്ക് 2025 ജൂലൈ 18 വരെ അപേക്ഷിക്കാം; 3131 ഒഴിവുകൾപന്ത്രണ്ടാം ക്ലാസ് പാസായവർക്ക് കേന്ദ്ര ഗവൺമെന്റ് സർവീസിൽ ജോലി നേടാൻ മികച്ച അവസരം. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി.) കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ (സി.എച്ച്.എസ്.എൽ – CHSL) പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എൽ.ഡി. ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് നിയമനം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ജൂലൈ 18 (രാത്രി 11 മണി വരെ)
പ്രായം: 2026 ജനുവരി 1-ന് 18-27 വയസ്സ് (അപേക്ഷകർ 02.01.1999-ന് മുൻപോ 01.01.2008-ന് ശേഷമോ ജനിച്ചവരാവാൻ പാടില്ല).
ടയർ-I, ടയർ-II എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ നടത്തും.
കേരളത്തിൽ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലും ലക്ഷദ്വീപിലെ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. ഒരാൾക്ക് മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കാം, പിന്നീട് മാറ്റാനാവില്ല.
https://ssc.gov.in
👆🏻വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (ഒ.ടി.ആർ – OTR) നടത്തിയശേഷം ഓൺലൈനായി അപേക്ഷിക്കണം. ‘My SSC’ എന്ന മൊബൈൽ ആപ്പ് വഴിയും അപേക്ഷിക്കാൻ സൗകര്യമുണ്ടാകും. അപേക്ഷയോടൊപ്പം ഒപ്പ്, ലൈവ് ഫോട്ടോ എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ അപ്‌ലോഡ് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക്
https://www.ssckkr.kar.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സഹായത്തിനായി 18003093063 (ടോൾ ഫ്രീ) എന്ന നമ്പറിൽ ബന്ധപ്പെടാം.