കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ 17കാരൻ മുങ്ങി മരിച്ചു. പയ്യാനക്കൽ കപ്പക്കൽ സ്വദേശിയാണ് മരിച്ചത്.ഫയർഫോഴ്സ് എത്തി കുട്ടിയെ ബീച്ച് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീന്തലിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആരോപണം ശക്തമാണ്. പ്ലസ് വൺ വിദ്യാർഥിയാണ് മരിച്ചത്. രാവിലെ 9.20നാണ് അപകടം സംഭവിച്ചത്. കുട്ടിയ്ക്ക് നീന്താൻ അറിയാമായിരുന്നുവെന്നും ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് നീന്തുന്നതിനിടെ മസിൽ കയറിയതാണെന്നാണ് നാട്ടുകാരൻ പറയുന്നത്. കുളം നിറഞ്ഞുനിൽക്കുന്ന സമയമായിട്ടും സുരക്ഷ മാനദണ്ഡങ്ങളില്ലെന്നും ആക്ഷേപം ഉയർന്നു. ഞായറാഴ്ച ആയിരുന്നതിനാൽ നിരവധി കുട്ടികൾ നീന്തൽ പരിശീലനത്തിനായി കുളത്തിൽ എത്തിയിരുന്നു.
കോഴിക്കോട്: കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ കുട്ടി മുങ്ങി മരിച്ചു. പതിനേഴുവയസുകാരനായ പയ്യാനക്കൽ കപ്പക്കൽ സ്വദേശിയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.ഫയർ ഫോഴ്സ് എത്തി കുട്ടിയെ ബീച്ച് ആശുപത്രിയിലേക്ക് മാറിയറ്റിയെങ്കിലും. ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
.