തദ്ദേശ തെരഞ്ഞെടുപ്പ് -2025 വോട്ടർ പട്ടികയിൽ പേര് ചേർക്കാം;വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആവശ്യമായ രേഖകൾ

തദ്ദേശ തെരഞ്ഞെടുപ്പ് -2025 വോട്ടർ പട്ടികയിൽ പേര് ചേർക്കാം;വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആവശ്യമായ രേഖകൾ.2025 ജനുവരി 1ന് 18 വയസ്സ് പൂർത്തിയാവണം

 

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആവശ്യമായ രേഖകൾ

▪️പേര് :

▪️വീട്ടുപേര്:

▪️പിതാവിൻ്റെ പേര് :

▪️പോസ്റ്റ് ഓഫീസ് :

▪️വീട്ട്നമ്പർ :

▪️ജനന തിയതി :

▪️മൊബൈൽ നമ്പർ :

▪️വോട്ടർപട്ടികയിൽ പേരുള്ള ബന്ധുവിൻ്റെയോ, അയൽക്കാരൻ്റെയോ ക്രമനമ്പർ :

▪️ഒരു ഫോട്ടോ; (വൈറ്റ് ബാക്ക്ഗ്രൗണ്ട് )

 

ഇത്രയും ഡീറ്റയിൽ ഉണ്ടെങ്കിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഓൺലൈനിൽ അപേക്ഷിക്കാം

 

 

പിന്നീട് ഹിയറിങ്ങിന് വിളിക്കുമ്പോൾ ഹാജരാക്കേണ്ട രേഖകൾ

 

▪️SSLC ബുക്കിൻ്റെ കോപ്പി

▪️ ആധാർ കാർഡ് കോപ്പി

▪️റേഷൻ കാർഡിന്റെ കോപ്പി

(ഒറിജിനൽ കയ്യിൽ കരുതണം)

 

▪️ വാടകയ്ക്ക് താമസിക്കുന്നവരാണെങ്കിൽ പഞ്ചായത്ത് നിന്നുള്ള

സ്ഥിരതാമസ സർട്ടിഫിക്കറ്റ് വേണം

( സ്ഥിരതാമസ സർട്ട്ഫിക്കറ്റ് എടുക്കുന്നതിന് വാടക ചീട്ട് കോപ്പി ഹാജരാക്കണം)

 

▪️വിവാഹം കഴിച്ച സ്ത്രീകളാണെങ്കിൽ മാരേജ് സർട്ടിഫിക്കറ്റിൻ്റെ കോപ്പി ഹാജരാക്കണം

(റേഷൻ കാർഡിൽ പേരുണ്ടെങ്കിൽ മാരേജ് സർട്ടിഫിക്കറ്റ് ആവശ്യമില്ല)

 

▪️കഴിഞ്ഞ നിയമസഭാ- പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പേര് ചേർത്തവർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലിസ്റ്റിൽ വീണ്ടും ചേർക്കണം. (പഞ്ചായത്ത് വോട്ടർ ലിസ്റ്റ് തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും (SEC)

നിയമസഭാ പാർലമെൻ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് സെൻട്രൽ ഇലക്ഷൻ കമ്മീഷനുമാണ്)

 

▪️ ഓൺലൈൻ വഴി അപേക്ഷ നൽകിയവർ നിശ്ചിത ദിവസം അതത് പഞ്ചായത്തിൽ വെരിഫിക്കേഷന് ഹാജരാവണം.

 

▪️നിശ്ചിത ദിവസം സൗകര്യപ്പെടാത്തവർ മുൻകൂട്ടി അറിയിക്കണം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *