കുട്ടികളുടെ കുറ്റകൃത്യങ്ങൾ തടയാൻ ത്രിതല നടപടിയുമായി പൊലീസ്; ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ള കുട്ടികളെ കണ്ടെത്തും

തിരുവനന്തപുരം: കേരളത്തിൽ കുട്ടികളുടെ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യം തടയുന്നതിനായി കർശനമായ ത്രിതല നടപടികളുമായി കേരള പൊലീസ് ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ള കുട്ടികളെ കണ്ടെത്തി അവരെ ഇത്തരം അപകടകരമായ സംഘങ്ങളിൽ നിന്ന് പൂർണ്ണമായി മോചിപ്പിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി

 

കുട്ടികൾക്കിടയിൽ ലഹരി ഉപയോഗവും കുറ്റവാസനയും തടയുന്നതിന്റെ ഭാഗമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ (SPC) ഉപയോഗപ്പെടുത്തി വിദ്യാലയങ്ങളിൽ വിപുലമായ ബോധവൽക്കരണം നടത്തും. ക്രിമിനൽ പശ്ചാത്തലമുള്ളവരുമായോ ലഹരി മാഫിയകളുമായോ ബന്ധമുള്ള കുട്ടികളെ മുൻകൂട്ടി കണ്ടെത്തി ആവശ്യമായ കൗൺസിലിംഗും ഇടപെടലുകളും ഉറപ്പാക്കും. മാതാപിതാക്കളുടെയും അധ്യാപകരുടെയും റസിഡൻസ് അസോസിയേഷനുകളുടെയും സജീവമായ പങ്കാളിത്തത്തോടെയായിരിക്കും ഈ നടപടികൾ മുന്നോട്ട് കൊണ്ടുപോവുക. കൂടാതെ, വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സ്കൂൾ തലത്തിൽ കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വീണ ജോർജുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച പുനരന്വേഷണ റിപ്പോർട്ട് ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം നിയമപരമായ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. എന്നാൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!