വിനോദയാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; അധ്യാപകൻ അറസ്റ്റില്‍

കോഴിക്കോട്:വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകൻ അറസ്റ്റില്‍. കുറ്റ്യാടി വേളം സ്വദേശി സലിത് (46) ആണ് പിടിയിലായത്. കോഴിക്കോട് വെങ്ങളത്തു വെച്ച്‌ എലത്തൂർ പൊലീസാണ് ഇയാളെ സാഹസികമായി അറസ്റ്റ് ചെയ്തത്.ഇയാള്‍ക്കെതിരെ എലത്തൂർ പൊലീസ് സ്റ്റേഷനില്‍ എട്ട് പോക്സോ കേസുകളാണ് നിലവില്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വിദ്യാലയത്തില്‍ നിന്നും തമിഴ്നാട്ടിലെ കൊടൈക്കനാലിലേക്ക് കൊണ്ടുപോയ വിനോദയാത്രയ്ക്കിടെ എട്ട് വിദ്യാർത്ഥിനികളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.സംഭവത്തില്‍ പരാതി ഉയർന്നതോടെ ഒളിവില്‍ പോയ അധ്യാപകനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എലത്തൂർ പൊലീസ് വലയിലാക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!