വാഹന പരിശോധനയ്ക്കിടെ കാറില്‍നിന്ന് 96 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. രണ്ടുപേരെ അറസ്റ്റ്ചെയ്തു

ഇരിട്ടി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇരിട്ടി പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും കൂട്ടുപുഴ ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറില്‍നിന്ന് 96 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. രണ്ടുപേരെ അറസ്റ്റ്ചെയ്തു. വാഹനത്തില്‍ ഉണ്ടായിരുന്ന കണ്ണൂര്‍ കൊളച്ചേരി സ്വദേശികളായ നിസാര്‍ (35), ഷമീം എന്ന ചാണ്ടി ഷമീം (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ജില്ലയ്ക്ക് അകത്തും പുറത്തും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇരുവരും.

 

പോലീസ് പറയുന്നത് ഇങ്ങനെ

 

കഴിഞ്ഞ ദിവസം രാവിലെ കൂട്ടുപുഴ പോലീസ് ചെക്‌പോസ്റ്റില്‍ വാഹനപരിശോധനക്കിടയില്‍ കര്‍ണാടക രജിസ്‌ട്രേഷനുള്ള വാഹനം പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുകയായിരുന്നു. വാഹനത്തെ പോലീസ് പിന്തുടര്‍ന്നപ്പോള്‍ വള്ളിത്തോട് കുന്നോത്തുപറമ്പിന് സമീപം നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി.

 

വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരുടെയും വിവരങ്ങള്‍ പരിശോധിച്ചതില്‍ രണ്ടാളും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പ്രതികള്‍ സഞ്ചരിച്ച വാഹനം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി പരിശോധിച്ചപ്പോഴാണ് ചെയ്‌സിനുള്ളിലെ കാന്തപ്പെട്ടിയില്‍നിന്ന് എംഡിഎംഎ കണ്ടെത്തുന്നത്. അതിശക്തമായ നിയോഡീമിയം കാന്തങ്ങള്‍ ഉപയോഗിച്ചാണ് കാന്തപ്പെട്ടി തയ്യാറാക്കിയത്. പ്രതികള്‍ ഉപയോഗിച്ച വാഹനം ഉള്‍പ്പെടെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരിട്ടി പോലീസും ജില്ലാ ലഹരിവിരുദ്ധസേനയിലെ അംഗങ്ങളും ചേര്‍ന്നാണ് പിടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

കാറില്‍ കാന്തപ്പെട്ടിക്കുള്ളില്‍ എംഡിഎംഎ കടത്തിയ കേസിലെ പ്രധാന സൂത്രധാരനെ ബെംഗളൂരുവില്‍ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. കൊളച്ചേരി കമ്പില്‍ ഹാനി ഹദാഷിനെ (26) ആണ് ലഹരി കൈമാറുന്നതിനിടയില്‍ ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്. വിദേശത്ത് പഠനം പൂര്‍ത്തിയാക്കിയ പ്രതി വിദേശബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി ബെംളൂരുവില്‍ മയക്കുമരുന്ന് വ്യാപാരത്തിന്റെ മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!