വയനാട് ജില്ലയുടെ വികസനത്തിന് പ്രതീക്ഷയേകി ഹൈസ്പീഡ് റെയില്‍വേ പദ്ധതി വരുന്നു

വയനാട് ജില്ലയുടെ വികസനത്തിന് പ്രതീക്ഷയേകി ഹൈസ്പീഡ് റെയില്‍വേ പദ്ധതി വരുന്നു. കോഴിക്കോട് നിന്ന് താമരശ്ശേരി കല്‍പ്പറ്റ വഴി സുല്‍ത്താന്‍ബത്തേരിയില്‍ എത്തുന്നതാണ് നിര്‍ദ്ദിഷ്ട പാത. ശനിയാഴ്ച രാവിലെ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തുന്ന മെട്രോമാന്‍ ഇ. ശ്രീധരന്‍ ഹൈ സ്പീഡ് റെയില്‍വേ പദ്ധതി വിശദികരിക്കുമെന്ന് നഗരസഭ ഭരണസമിതിയും,നിലഗിരി വയനാട് എന്‍ എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി,വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

 

പദ്ധതിയെക്കുറിച്ച് മെട്രോമാന്‍ ഇ. ശ്രീധരന്‍ മുഖ്യമന്ത്രിയടക്കമുള്ളവരുമായി സംസാരിക്കുകയും പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ഡി. എം. ആര്‍. സി ക്ക് അനുമതിയും ലഭിച്ചു. ഇതിന്റെ ഭാഗമായുള്ള സാധ്യത പഠനവും ഗതാഗത സര്‍വ്വേയും നേരത്തെ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.ബത്തേരി നഗരസഭയുടെയും നീലഗിരി വയനാട് നാഷണല്‍ ഹൈവേ & റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടെയും വയനാട് ചേമ്പര്‍ ഓഫ് കോമേഴ്‌സ്ന്റെയും ക്ഷണം സ്വീകരിച്ച് ശനിയാഴ്ച ബത്തേരിയിലെത്തുന്ന മെട്രോമാന്‍ പദ്ധതിയെ കുറിച്ച് വിശദീകരിക്കുമെന്ന് അഡ്വ. റ്റി എന്‍ റഷീദ് പറഞ്ഞു.

 

നിലവില്‍ ഡി.പി.ആര്‍ പൂര്‍ത്തിയായ നിലമ്പൂര്‍ വയനാട് – നഞ്ചന്‍കോട് നിര്‍ദ്ധിഷ്ട റെയില്‍വേ ലൈനുമായി ബന്ധിപ്പിക്കാനും ഹൈസ്പീഡ് റെയില്‍വേ പദ്ധതി നടപ്പാക്കുന്നതോടെ സാധ്യമാകും. പദ്ധതിയുടെ അനുമതിക്കായി ബത്തേരി നഗരസഭ അധികൃതര്‍ മുഖ്യമന്ത്രിയെയും ഗതാഗത സെക്രട്ടറിയെയും കാണുകയും ചെയ്തിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!