സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്. ഇന്നലെ ഈ മാസത്തെ ഉയർന്ന നിരക്കിൽ തുടർന്നിരുന്ന വിപണി നിരക്കുകൾ പുതുക്കി മുന്നേറുകയാണ്. ഇന്ന് 600 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഇതോടെ വില വീണ്ടും 75000ത്തിന് തൊട്ടടുത്തെത്തി. 74,960 രൂപയാണ് ഇന്ന് ഒരു പവന് നൽകേണ്ടത്. 9370 രൂപയാണ് ഒരു ഗ്രാമിന് ഇന്ന് വില. ജൂലൈ 23നാണ് സ്വർണവില ആദ്യമായി 75000 വും കടന്ന് സർവ്വകാല റെക്കോർഡിലെത്തിയിരുന്നത്. ഈ മാസം വീണ്ടും ഇതേ നിരക്കിലേക്ക് ഉയരുമോയെന്നാണ് ആഭരണ പ്രേമികളുടെ ആശങ്ക.
സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ് ; 75000ത്തിന് തൊട്ടടുത്തെത്തി
