മാനന്തവാടി: തണ്ടപ്പേർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് പരാതിക്കാരനിൽ നിന്നും 50,000/രൂപ കൈക്കൂലി വാങ്ങവെ വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ.ടി. ജോസിനെ വിജിലൻസ് ഇന്ന് കൈയ്യോടെ പിടികൂടി. പയ്യമ്പള്ളി സ്വദേശിയായ പരാതിക്കാരന്റെ പിതാവിന് പയ്യമ്പള്ളി വില്ലേജിലെ ഒണ്ടയങ്ങാടിയിലുള്ള വസ്‌തു പരാതിക്കാരൻ്റെ പേരിലേക്ക് ഇഷ്ടദാനമായി രജിസ്റ്റർ ചെയ്യുന്നതിന് വസ്‌തുവിന്റെ തണ്ടപ്പേർ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നു. ഇതിന് അപേക്ഷ നൽകിയപ്പോഴാണ് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് ഇന്ന് വൈകുന്നേരം വള്ളിയൂർക്കാവ് അമ്പലത്തിന് സമീപം വെച്ച് പരാതിക്കാരനിൽ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങവെയാണ് കെ.ടി. ജോസിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടിയത്.
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
