ന്യൂഡൽഹി: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് കേന്ദ്ര സഹായം. 260.56 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളമുൾപ്പടെ ഒൻപത് സംസ്ഥാനങ്ങൾക്ക് ദുരിതാശ്വാസ സഹായം അനുവദിച്ചു. 4645.60 കോടി രൂപയാണ് അമിത്ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അനുവദിച്ചത്. അസം, കേരളം, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് സഹായം. അസമിന് 4645 കോടി രൂപയാണ് ദുരിതാശ്വാസ സഹായമായി പ്രഖ്യാപിച്ചത്.
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് കേന്ദ്ര സഹായം; 260.56 കോടി അനുവദിച്ചു
