സ്കിൽ ഇന്ത്യ പരീക്ഷയിൽ വയനാടിന് അഭിമാന നേട്ടം;കൽപ്പറ്റ കെ.എം.എം.ഗവ.ഐ.ടി.ഐ ദേശീയ തലത്തിൽ മൂന്ന് പേർക്ക് ഒന്നാം റാങ്ക്

കൽപ്പറ്റ : സ്കിൽ ഇന്ത്യ പരീക്ഷയിൽ വയനാടിന് അഭിമാന നേട്ടം.38 ലക്ഷം പേർ പരീക്ഷയെഴുതിയ ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ ചരിത്ര വിജയം നേടി കൽപ്പറ്റ കെ.എം.എം.ഗവ.ഐ.ടി.ഐ ദേശീയ തലത്തിൽ മൂന്ന് പേർക്ക് ഒന്നാം റാങ്ക് ലഭിച്ചു.മെക്കാനിക്കൽ ഡീസൽ ട്രേഡിൽ ഒന്നാം റാങ്കുകാരനായ പി.ആർ അഖിൽ ദേവ് ഡൽഹിയിൽ പ്രധാനമന്ത്രിയിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു.മികച്ച ഐടിഐക്കുള്ള ദേശീയ പുരസ്കാരം നേടിയ കൽപ്പറ്റ കെ എം എം ഗവൺമെൻറ് ഐടിഐ ഇത്തവണ സുവർണ്ണ നേട്ടമാണ് ഉണ്ടായത്.

 

ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ് ട്രേഡിൽ എം കെ ഫർഹാന ഫാത്തിമ,ഷഹാനാ ഷെറിൻ എന്നിവരും മെക്കാനിക്ക് ഡീസൽ ട്രേഡിൽ പിആർ അഖിൽ ദേവും 600 ൽ 600 മാർക്ക് വീതം നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് ഫർഹാന ഫാത്തിമയും ഷഹാന ഷെറിനും പുരസ്കാരങ്ങൾ സ്വീകരിച്ചപ്പോൾ ഡൽഹിയിൽ നടന്ന ചടങ്ങിൽ കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധിയായി പി ആർ അഖിൽദേവ് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും പുരസ്കാരം സ്വീകരിച്ചു.ഐ.ടി.ഐ യിലെ പ്രത്യേക വേദിയിൽ സ്ക്രീനിൽ ഓൺലൈനായി ദൃശ്യങ്ങൾ കണ്ടപ്പോൾ കരഘോഷത്തോടെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് അഖിൽ ദേവിനെ അഭിനന്ദിച്ചു.

 

നാടിൻറെ വിദ്യാഭ്യാസ ചരിത്രത്തിൽ മികവാർന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്ന് പ്രിൻസിപ്പാൾ എസ്. എൻ ശ്രീജ പറഞ്ഞു.മൂന്ന് പേർ ചേർന്ന് നേടിയ ദേശീയ നേട്ടത്തിനൊപ്പം ചില നേട്ടങ്ങളും ഇത്തവണ ഐ ടി ഐക്ക് ഉണ്ടായി.ഫുഡ് ആൻഡ് ബീവറേജ് സർവീസ് അസിസ്റ്റൻറ് ട്രേഡിൽ കെ എ അഭിഷേക് സംസ്ഥാനതലത്തിൽ ഒന്നാം റാങ്കും ദേശീയതലത്തിൽ രണ്ടാം റാങ്കും ഫുഡ് പ്രൊഡക്ഷൻ ജനറൽ ട്രേഡിലെ ആർ സിഞ്ചു ദേശീയതലത്തിലും സംസ്ഥാനതലത്തിലും രണ്ടാം റാങ്കും ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ് ട്രേഡ് വിദ്യാർഥിനി റിഫ്ന റസാഖ് ദേശീയതലത്തിലും സംസ്ഥാനതലത്തിലും മൂന്നാം റാങ്കും കരസ്ഥമാക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *