കല്‍പ്പറ്റ: കഴിഞ്ഞ ദിവസം സമാപിച്ച വയനാട് ജില്ല സ്‌കൂള്‍ കായികമേളയിലെ ഗ്ലാമര്‍ ഇനമായ പോള്‍വോള്‍ട്ടില്‍ പോളിന് പകരം മുള ഉപയോഗിച്ച് വലിയ ഉയരം ചാടി ഒന്നാമതെത്തിയ പത്താംക്ലാസുകാരന്‍ അഭിനവിന് ഇനി സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വന്തം പോളുമായി മത്സരിക്കാം. മന്ത്രി ഒആര്‍ കേളുവിന്റെ വകയായി താരത്തിന് പുതിയ പോള്‍ സമ്മാനിച്ചാണ് തലസ്ഥാനത്തേക്ക് യാത്രയാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് വയനാട് ജില്ല കായികമേളയില്‍ മുള കൊണ്ട് പോള്‍ ഉണ്ടാക്കി പോള്‍വോള്‍ട്ട് മത്സരത്തില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഭിനവിന് മന്ത്രി പോള്‍ വാള്‍ട്ട് സമ്മാനിച്ചത്.
മുള ഉപയോഗിച്ച് ശക്തരായ എതിരാളികളെയെല്ലാം ഏറെ പിന്നിലാക്കിയ അഭിനവിന്റെ കഥ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് താരത്തിന് താന്‍ പോള്‍വോള്‍ട്ട് വാങ്ങിനല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ മന്ത്രിയുടെ പോളിന് കാത്തുനില്‍ക്കാതെ തന്നെ അഭിനവ് സംസ്ഥാന കായികമേളയിലും മുള പോളാക്കാന്‍ ആദ്യം തീരുമാനമെടുത്തിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പോള്‍ കൈമാറിയത്
ചെറുപ്പം മുതല്‍ പോള്‍ വാള്‍ട്ട് വീഡിയോകള്‍ കണ്ട് അതില്‍ ആകൃഷ്ടനായി ബലമുള്ള മുളങ്കമ്പുകള്‍ പോള്‍ ആക്കി ചാടി പരിശീലിക്കുകയെന്നതായിരുന്നു അഭിനവിന്റെ ഹോബി. വിവിധ കായിക ഇനങ്ങളില്‍ അഭിനവ് മത്സരിച്ചിരുന്നെങ്കിലും പോള്‍ വാള്‍ട്ടാണ് തന്റെ മേഖലയെന്ന് താരം തന്നെ സ്വയം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കോച്ച് സജിയുടെ നിര്‍ദ്ദേശങ്ങള്‍