അമ്പലവയൽ :അമ്പലവയൽ- ചുള്ളിയോട് റോഡ് റസ്റ്റ്ഹൗസിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടുപേർ മരിച്ചു. കാക്കവയൽ കോലമ്പറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടന്നത്.ഇവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

