കൽപ്പറ്റ:ലാപ്‌ടോപ്പ് ധനസഹായത്തിന് അപേക്ഷിക്കാം.പട്ടികജാതി വികസന വകുപ്പ് ലാപ്‌ടോപ് ധനസഹായ പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് 2026 മാര്‍ച്ച് 31 നകം egrantz 3.0 പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം. അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥിക്ക് മുമ്പ് ലാപ്‌ടോപ്പ് ഗ്രാന്റ് ലഭിച്ചിട്ടില്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം, ആവശ്യമായ സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യണമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936 203824

