കൽപ്പറ്റ: കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ പണിയ സമൂഹത്തെ പ്രതിനിധീകരിക്കുന്ന വിശ്വനാഥൻ ഇനിമുതൽ വയനാട്ടിലെ കൽപ്പറ്റ നഗരസഭയുടെ അധ്യക്ഷനാവുകയാണ്. പണിയ വിഭാഗത്തിൽ നിന്നും രാജ്യത്തെ ആദ്യത്തെ നഗരപിതാവ്. സിപിഐഎം കൽപ്പറ്റ ഏരിയ കമ്മിറ്റി അംഗവും, ആദിവാസി ക്ഷേമ സമിതിയുടെ ജില്ലാ പ്രസിഡന്റും കൂടിയാണ് വിശ്വനാഥൻ.


