കൽപ്പറ്റ:ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതി ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ദ്വിദിന പരിശീലനം നല്‍കി. മുണ്ടേരി ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫീസര്‍ കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ പി.എസ് അജീഷ് പരിശീലന ക്ലാസിന് നേതൃത്വം നല്‍കി. എസ്.പി.സി ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ മാനുവല്‍ സംബന്ധിച്ച് പരിശീലനം നല്‍കി. പരിശീലനത്തില്‍ എ.എന്‍.ഒ ജയകുമാര്‍, പ്രൊജക്ട് അസിസ്റ്റന്റ് ടി.കെ. ദീപ, സി.പി.ഒ ലല്ലു എന്നിവര്‍ പങ്കെടുത്തു.
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി



