മാനന്തവാടി: വിശുദ്ധിയുടെ വൃതാനുഷ്ഠാന കാലത്തിന് ശേഷം ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എസ് വൈ എസ് സാന്ത്വനത്തിന് കീഴിൽ സ്നേഹ വിരുന്ന് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. കലുഷിതമായ ഈ കാലത്തും സ്നേഹത്തിന്റെയും സഹോദരിത്തിന്റെയും എല്ലാ സാധ്യതകളും ജനാധിപത്യ വിശ്വാസികൾ ഉൾപ്പെടുത്തണമെന്നും ഓരോ പെരുന്നാളിലും നടക്കുന്ന ഇത്തരം സ്നേഹ വിരുന്നുകൾ മാലോകർക്ക് പ്രതീക്ഷ നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. സാന്ത്വനത്തിന്റെ കീഴിൽ നടക്കുന്ന ഇത്തരം സേവന പ്രവർത്തനങ്ങൾ മാതൃകാ പരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആയിരത്തിലധികം വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായുള്ള സ്നേഹ വിരുന്നിൽ മാനന്തവാടി വെള്ളമുണ്ട സോണുകളിലെ വിവിധ യൂണിറ്റുകൾ പങ്കാളികളായി
ചടങ്ങിൽ കേരള മുസ്ലിം ജമാഅത് ജില്ലാ ജനറൽ സെക്രട്ടറി എസ് ശറഫുദ്ദീൻ ആമുഖ ഭാഷണം നടത്തി, സോണൽ ബോഡി ജനറൽ സെക്രട്ടറി നൗഷാദ് സി എം എസ് വൈ എസ് ജില്ലാ സെക്രട്ടറി ഫള്ലുൽ ആബിദ് സംസാരിച്ചു. സാന്ത്വനം സോണൽ ബോഡി ഭാരവാഹികളായ അസ്കർ ചെറ്റപ്പാലം ഉമർ സഖാഫി ഗഫൂർ സഅദി സുലൈമാൻ സഅദി എ കെ റൈഷാദ് സംബന്ധിച്ചു ഭക്ഷണ വിതരണത്തിന് കോർഡിനേറ്റർ ജലീൽ മുസ്ലിയാരും വളണ്ടിയർ ടീം അംഗങ്ങളും നേതൃത്വം നൽകി.



