ആകര്‍ഷകമായി വോട്ട് കാരിക്കേച്ചര്‍

മാനന്തവാടി:വോട്ടര്‍ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ജില്ലാ സ്വീപ് ടീമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വോട്ട് കാരിക്കേച്ചര്‍ ശ്രദ്ധേയമായി. ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ ഉദ്ഘാടനം ചെയ്തു. ഞാന്‍ ഉറപ്പായും വോട്ട് ചെയ്യുമെന്ന സന്ദേശത്തോടൊപ്പം വോട്ടര്‍മാര്‍ക്ക് സ്വന്തം കാരിക്കേച്ചര്‍ ചിത്രം സ്വന്തമാക്കാനായത് പുതിയ അനുഭവമായി. യുവതലമുറയെ പോളിങ് ബൂത്തുകളിലേക്ക് ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാനന്തവാടി ഗവ. എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച സോഫ്റ്റ്വെയറാണ് കാരിക്കേച്ചര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. വെബ്ക്യാമറ ഘടിപ്പിച്ച സംവിധാനത്തിന് മുന്നിലെത്തുന്ന വോട്ടര്‍മാര്‍ക്ക് ഞാന്‍ ഉറപ്പായും വോട്ട് ചെയ്യുമെന്ന സന്ദേശത്തോടുകൂടിയ വ്യക്തിഗത കാരിക്കേച്ചര്‍ ചിത്രം ലഭിക്കും. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും പങ്കുവെക്കാനാകും.

 

വോട്ടെടുപ്പ് ദിവസം വിവിധ ബൂത്തുകളിലും കാരിക്കേച്ചര്‍ സംവിധാനം സജ്ജീകരിക്കും. ഞാന്‍ വോട്ട് ചെയ്തുവെന്ന സന്ദേശത്തോടുകൂടിയ സ്വന്തം കാരിക്കേച്ചര്‍ വോട്ടര്‍മാര്‍ക്ക് സ്വന്തമാക്കാം. ഏതെല്ലാം കേന്ദ്രങ്ങളിലായിരിക്കും കാരിക്കേച്ചര്‍ ലഭിക്കുകയെന്ന വിവരം അടുത്ത ദിവസങ്ങളില്‍ ജില്ലാ കളക്ടറുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴി അറിയിക്കും. അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചനയുടെ നേതൃത്വത്തിലുള്ള ജില്ലാ സ്വീപ് ടീം അംഗങ്ങള്‍ക്കൊപ്പം മാനന്തവാടി ഗവ. എന്‍ജിനീയറിങ് കോളേജ് അധ്യാപകനായ മനു രതീഷ്, വിദ്യാര്‍ത്ഥികളായ റോബര്‍ട്ട് റെജി, മുഹമ്മദ് അഫ്താബുദീന്‍ എന്നിവരാണ് ക്യാരികേച്ചര്‍ സംവിധാനം യാഥാര്‍ഥ്യമാക്കിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *