ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; എൽപിജി വഹിച്ചുള്ള ജഗ്‌ വിക്രം കപ്പൽ ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം. ഇരുപതിനായിരത്തി നാനൂറ് മെട്രിക് ടൺ എൽപിജി വഹിച്ചുള്ള ജഗ്‌ വിക്രം കപ്പൽ ഇന്ന് ഇന്ത്യയിൽ എത്തും. ഗുജറാത്തിലെ കാണ്ഡല തുറമുഖത്താണ് കപ്പൽ നങ്കൂരമിടുക. 24 നാവികരാണ് കപ്പലിൽ ഉള്ളത്. വാണിജ്യ സിലിണ്ടറുകളുടെ വിതരണം 70% ആക്കി പുനഃസ്ഥാപിച്ചതായി കേന്ദ്രം അറിയിച്ചു. ഇന്ധനം വഹിച്ചുള്ള 15 കപ്പലുകൾ കൂടി ഹോർമുസ് കടക്കാനുണ്ട്. മറ്റു രാജ്യങ്ങളുമായി നയതന്ത്ര ഇടപെടലുകളും കേന്ദ്രസർക്കാർ ശക്തമാക്കി. കുവൈത്ത്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ ധനകാര്യ മന്ത്രിയുമാരുമായി വിദേശകാര്യാ മന്ത്രി എസ്.ജയ്ശങ്കർ സംസാരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *