വനിതാ സംവരണ ബില്‍ ഈ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ യാഥാര്‍ഥ്യമാകും : പ്രധാനമന്ത്രി

വനിതാ സംവരണ ബില്‍ വ്യാഴാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തില്‍ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ വിജ്ഞാൻ ഭവനില്‍ നടന്ന നാരിശക്തി വന്ദൻ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ്. നാരി ശക്തിക്കായി ഈ ചരിത്രപരമായ നീക്കം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ബില്ലിന്റെ കാര്യത്തില്‍ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്.

 

40 വർഷത്തിനു ശേഷമാണ് ബില്‍ വരുന്നത്. ഇത് 2029 ഓടെ നടപ്പിലാക്കണം. 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2023 ല്‍ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായാണ് പാർലമെന്റ് വനിതാ സംവരണ ബില്ല് പാസാക്കിയത്. 2029 ഓടെ നിയമം നടപ്പിലാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ബില്‍ പാസാക്കാൻ സർക്കാർ മുൻകൈ എടുക്കുന്നത്. ഈ തീരുമാനം ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്. കൂടാതെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ പരിശ്രമത്തില്‍ അവരുടേതായ രീതിയില്‍ സംഭാവന നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *