എല്‍നിനോ വരുന്നു; കേരളത്തില്‍ ഇത്തവണ കാലവര്‍ഷം കുറഞ്ഞേക്കാം; ആശങ്കയേറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ (എടവപ്പാതി) മഴ കുറയാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകുന്ന എല്‍നിനോ പ്രതിഭാസം ജൂണ്‍-ജൂലൈ മാസങ്ങളില്‍ രൂപപ്പെടാന്‍ സാധ്യതയുള്ളതാണ് മഴ കുറയാന്‍ കാരണമാകുന്നത്.

 

രാജ്യത്താകെ ദീര്‍ഘകാല ശരാശരിയുടെ 92 ശതമാനം മഴ മാത്രമേ ഇത്തവണ ലഭിക്കാന്‍ സാധ്യതയുള്ളൂ എന്നാണ് വിലയിരുത്തല്‍. കാലവര്‍ഷത്തിന്റെ രണ്ടാം പകുതിയിലായിരിക്കും (ഓഗസ്റ്റ്, സെപ്റ്റംബര്‍) മഴയുടെ അളവില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ നീത കെ. ഗോപാല്‍ വ്യക്തമാക്കി. നേരത്തെ 2016-ലും 2024-ലും കേരളത്തില്‍ ഉഷ്ണതരംഗം ഉണ്ടായത് എല്‍നിനോ വര്‍ഷങ്ങളിലായിരുന്നു. മഴ കുറയുന്നതോടെ ചൂട് വര്‍ദ്ധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

 

ഇത്തവണ കേരളത്തില്‍ വേനല്‍മഴയുടെ അളവിലും വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാലവര്‍ഷം എന്ന് തുടങ്ങുമെന്ന ഔദ്യോഗിക പ്രവചനം മേയ് ആദ്യവാരം ഉണ്ടാകും. സ്‌കൈമെറ്റ് പോലുള്ള സ്വകാര്യ ഏജന്‍സികള്‍ സാധാരണ മഴ പ്രവചിക്കുന്നുണ്ടെങ്കിലും കാലാവസ്ഥാ വകുപ്പിന്റെ എല്‍നിനോ മുന്നറിയിപ്പ് ആശങ്കയോടെയാണ് കാര്‍ഷിക മേഖലയും മറ്റും നോക്കിക്കാണുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *