പാലക്കാട്: വിഷു ആഘോഷങ്ങൾക്കിടെ കയ്യിലിരുന്ന പടക്കം പൊട്ടി യുവാവ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ ദിലീപ് (34 )ണ് മരിച്ചത്. . ഇന്നലെ രാത്രി എട്ടരയോടെ വിഷു ആഘോഷിക്കുന്നതിന് ഇടെയാണ് സംഭവം. ക്ലബിലെ അംഗങ്ങളെല്ലാവരും കൂടി പടക്കം പൊട്ടിക്കുന്നതിന് ഇടയിലാണ് ഇത്തരത്തിലൊരു ദുരന്തമുണ്ടാകുന്നത്. ദിലീപിന്റെ കൈയിൽ ഒന്നിലേറെ ഗുണ്ടുകളുണ്ടായിരുന്നു. കൈയിൽ ചേർത്തുപിടിച്ചിരുന്ന ഗുണ്ടിലേക്ക് തീ പടർന്ന് ഒന്നിച്ച് പൊട്ടിത്തെറിച്ചു. തുടർന്ന് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ദിലീപിന് അതീവഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല..
വിഷു ആഘോഷങ്ങൾക്കിടെ കയ്യിലിരുന്ന ഗുണ്ട് പടക്കം പൊട്ടി യുവാവ് മരിച്ചു



