തിരുവനന്തപുരം:അടുത്ത അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മെയ് 22 മുതൽ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിക്കും. ഒന്നാംക്ലാസ് പ്രവേശനത്തിന് എഴുത്തു പരീക്ഷയോ തലവരിപ്പണമോ വാങ്ങരുത്. അൺ എയ്ഡഡ് സ്കൂളിനും ഇത് ബാധകമാണ്.സർക്കാർ നിശ്ചയിച്ചതിൽ കൂടുതൽ തുക പി ടിഎ ഫണ്ടായി വാങ്ങരുത്. സ്കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നിർദേശിച്ച് സർക്കുലർ ഇറക്കും. പ്രധാന അധ്യാപകരുടെയും ഉദ്യോഗസ്ഥരുടെയും യോഗങ്ങൾ ചേരും. അവധിക്കാലത്ത് സർക്കാർ നിർദേശിച്ചത് ഒഴികെയുള്ള ക്ലാസുകൾ പാടില്ലെന്നും എല്ലാ സ്‌കൂളുകളും ഇത് കർശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
ജൂൺ ഒന്നിന് സ്‌കൂൾ തുറക്കും


