അവിശ്വസനീയം ഈ രക്ഷപ്പെടൽ; ഒപ്പമുണ്ടായിരുന്നവർ കൂട്ടത്തോടെ മരണത്തിന് കീഴടങ്ങിയപ്പോൾ കാര്യമായ പരിക്കില്ലാതെ മസീന

പൊള്ളാച്ചി: വിനോദയാത്രയിൽ വാനിൽ ഒപ്പമുണ്ടായിരുന്നവർ കൂട്ടത്തോടെ മരണത്തിന് കീഴടങ്ങിയപ്പോൾ മസീന എന്ന കൊച്ചുപെൺകുട്ടിയുടെ രക്ഷപ്പെടൽ തീർത്തും അവിശ്വസനീയം. വാൽപ്പാറ അപകടത്തിൽപ്പെട്ട ഈ 14കാരിക്ക് കാര്യമായ പരിക്കില്ല. പൊള്ളാച്ചി ആശുപത്രിയിൽ കഴിയുന്ന കുട്ടിക്ക് തുടയെല്ലിനും മറ്റും ക്ഷതമേറ്റിട്ടുണ്ട്. അതിനപ്പുറം കാര്യമായ പ്രശ്ന‌ങ്ങളില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു

 

വളവിൽ നിയന്ത്രണം വിട്ട് പലകുറി കരണം മറിഞ്ഞാണ് വാഹനം വൻ താഴ്ചയിലേക്ക് പതിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഒമ്പതുപേർ മരിക്കുകയും മറ്റുള്ളവർക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തപ്പോൾ മസീനയുടെ അത്ഭുതകരമായ രക്ഷപ്പെടൽ ആശ്വാസ വാർത്തയാണ്. ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന കുട്ടിയോട് കുടുംബ വിവരങ്ങൾ ഉൾപ്പെടെ ചോദിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പൊള്ളാച്ചി ആർ.ഡി.ഒ പറഞ്ഞു. അടുത്ത ബന്ധുവിനൊപ്പമാണ് മസീന വിനോദയാത്ര സംഘത്തിനൊപ്പം ചേർന്നത്. മന്ത്രി കൃഷ്‌ണൻ കുട്ടി ഉൾപ്പെടെയുള്ള രാത്രി പൊള്ളാച്ചി ആശുപത്രിയിലെത്തി മസീനയെ സന്ദർശിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *