പേരാമ്പ്ര:കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ പാലോളിപ്പറമ്പ് ബാലന്റെയും ഷിജിയുടെയും മകൻ സിദ്ധാർഥ്(15)ആണ് പാലേരി കൂനിയോട് താന്തോന്നിക്കടവ് ഭാഗത്തു അപകടത്തിൽപ്പെട്ടത്. രാവിലെ 9 മണിയോടെ ആണ് സംഭവം. സിദ്ധാർത്ഥിന്റെ അമ്മയുടെ വീടായ പാലേരിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആയിരുന്നു സംഭവം. അമ്മയോടും മറ്റു രണ്ട് കുട്ടികളോടും കൂടി പുഴയിൽ ഇറങ്ങിയ സിദ്ധാർഥ് കയത്തിൽ പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ സിദ്ധാർത്ഥിനെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.തിരുവള്ളൂർ ശാന്തിനികേതൻ ഹൈസ്കൂൾ SSLC പരീക്ഷ എഴുതിയതാണ് സിദ്ധാർഥ്.മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ.
കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു



