ഇടുക്കി: അയ്യപ്പൻകോവിൽ മേരികുളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. മേരികുളം ആറേക്കർ കുന്നിൽ മാവടി പുത്തൻ പുരയ്ക്കൽ ദേവസ്യ (ദാസ്-87) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് ആറോടെയാണ് സംഭവം. കുളിക്കുന്നതിനായി ബാത്ത്റൂമിൽ കയറിയപ്പോൾ സ്വിച്ച് ബോർഡിൽ ഇടിമിന്നേൽക്കുകയായിരുന്നു. ഉടൻ തന്നെ ദേവസ്യയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മാർഗമധ്യേ മരണം സംഭവിച്ചു. മൃതദേഹം ഇരുപതേക്കർ ആശുപത്രിയിൽ.
ഇടുക്കിയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു




