ആക്രി ശേഖരിക്കാനെന്ന വ്യാജേന പകൽസമയങ്ങളിൽ കറങ്ങിനടന്ന് രാത്രിയിൽ വൻ മോഷണം യുവാക്കൾ പിടിയിൽ

പേരാമ്പ്ര:ആക്രി ശേഖരിക്കാനെന്ന വ്യാജേന പകൽസമയങ്ങളിൽ കറങ്ങിനടന്ന് രാത്രിയിൽ വൻ മോഷണം യുവാക്കൾ പോലീസ് പിടിയിൽ. പുറവൂർ തെക്കേടത്ത് കടവ് സ്വദേശി ചെറുപുത്തലത്ത് അർഷാദ് (26), തൊട്ടിൽപ്പാലം മൊയിലോത്തറ പുത്തൂർ സ്വദേശി വിഷ്ണു (27) എന്നിവരാണ് അറസ്റ്റിലായത്.

 

മൂലാട് ഭാഗത്തുനിന്ന് കോൺക്രീറ്റിന് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഇരുമ്പ് ഷീറ്റുകൾ മോഷ്ടിച്ച് കടത്തിയ കേസിലാണ് നടപടി. മോഷണത്തിന് ഉപയോഗിച്ച ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. പകൽ സമയങ്ങളിൽ ആക്രി ശേഖരിക്കാനെന്ന പേരിൽ കറങ്ങിനടക്കുന്ന പ്രതികൾ, നിർമ്മാണത്തിലിരിക്കുന്ന വീടുകളും മറ്റും നിരീക്ഷിക്കുകയും വിലപിടിപ്പുള്ള സാധനങ്ങൾ എവിടെയാണെന്ന് കണ്ടുവെക്കുകയും ചെയ്യും. തുടർന്ന് രാത്രി അസമയത്ത് ലോറിയുമായെത്തി ഈ സാധനങ്ങൾ കടത്തി ക്കൊണ്ടുപോകുന്നതാണ് ഇവരുടെ പതിവ് രീതി.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *