ന്യൂഡൽഹി:രാജ്യത്തെ ആഗോള നിലവിലുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എൽപിജി സിലിണ്ടർ ബുക്കിങ് നിയമങ്ങളിൽ വൻ പരിഷ്‌കാരങ്ങൾ വരുന്നു.പശ്ചിമേഷ്യൻ യുദ്ധം സൃഷ്‌ടിച്ച വിതരണ തടസ്സങ്ങളും വിലക്കയറ്റവും കണക്കിലെടുത്ത് വിതരണ ശൃംഖല കാര്യക്ഷമമാക്കാനാണ് എണ്ണക്കമ്പനികളുടെ നീക്കം. രണ്ട് ബുക്കിംഗുകൾക്കിടയിലുള്ള ഈ 25 ദിവസത്തെ ഇടവേളയിൽ മാറ്റം വന്നേക്കാം. നഗരപ്രദേശങ്ങളിൽ ഇത് 25 ദിവസങ്ങളിലും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസങ്ങളിലും വർധിപ്പിക്കാനാണ് ആലോചന.
കൂടാതെ, വിതരണത്തിൽ സുതാര്യത ഉറപ്പാക്കാൻ ഒടിപി (OTP) അല്ലെങ്കിൽ ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് (DAC) അടിസ്ഥാനമാക്കിയുള്ള സംവിധാനം കൂടുതൽ കർശനമാക്കും.ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് കെവൈസി (eKYC) സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. പിഎൻജി (PNG) സൗകര്യമുള്ള സ്ഥലങ്ങളിൽ വാണിജ്യ ഉപഭോക്താക്കൾ നിർബന്ധമായും അതിലേക്ക് മാറണമെന്നും അല്ലാത്തപക്ഷം എൽപിജി വിതരണം നിർത്തലാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ഗാർഹിക സിലിണ്ടറുകളുടെ വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും ഓൺലൈൻ ബുക്കിങ് 98 ശതമാനമായി ഉയർന്നുവെന്നും വ്യക്തമാക്കി.


