സ്വര്‍ണം കൂട്ടത്തോടെ വിറ്റഴിച്ച് മലയാളികള്‍; വില കുത്തനെ ഇടിയുമെന്ന് ആശങ്ക

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസമായി കേരളത്തില്‍ സ്വര്‍ണവില കുറയുകയാണ്. ആഗോള വിപണിയിലും സമാനമായ മാറ്റം സംഭവിക്കുന്നുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള പോര് അടുത്തൊന്നും തീരില്ലെന്നാണ് പശ്ചിമേഷ്യയില്‍ നിന്നുള്ള വിവരങ്ങള്‍. ഇത് ക്രൂഡ് ഓയില്‍ വില വര്‍ധിക്കാനും സ്വര്‍ണവില കുറയാനും കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

 

ബാര്‍, കോയിന്‍, ആഭരണം എന്നിങ്ങനെയാണ് കേരള വിപണിയില്‍ സ്വര്‍ണം ലഭിക്കുക. വാങ്ങുന്ന സമയത്തെ വില അല്ല തിരിച്ചു വില്‍ക്കുമ്പോള്‍ ഉപഭോക്താവിന് ലഭിക്കുക. മാര്‍ക്കറ്റ് വിലയേക്കാള്‍ രണ്ട് ശതമാനം കുറവിലാണ് പഴയ സ്വര്‍ണത്തിന് ജ്വല്ലറി വ്യാപാരികള്‍ നല്‍കുന്നത്. ബാര്‍, കോയിന്‍ വില്‍ക്കുമ്പോള്‍ വിപണി വില കിട്ടും. അതേസമയം, സ്വര്‍ണാഭരണം വില്‍ക്കുന്നവര്‍ക്ക് നഷ്ടമുണ്ടാകുകയും ചെയ്യും

 

അതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വര്‍ണം വാങ്ങുന്നത് അടുത്ത ഒരു വര്‍ഷത്തേക്ക് മാറ്റിവെക്കണം എന്ന് അഭ്യര്‍ഥിച്ചത്. രാജ്യം നേരിടുന്ന പുതിയ സാമ്പത്തിക വെല്ലുവിളി സൂചിപ്പിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതോടെ സ്വര്‍ണവില കുത്തനെ ഇടിഞ്ഞേക്കുമെന്ന ആശങ്ക പരന്നു. സ്വര്‍ണം വന്‍തോതില്‍ വിറ്റഴിക്കുകയാണ് ഉപഭോക്താക്കള്‍ എന്നതാണ് സ്വര്‍ണവിപണിയില്‍ നിന്നുള്ള പുതിയ വിവരം.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *