പ്രധാനമന്ത്രിയെക്കണ്ട് വി.ഡി.സതീശൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കണ്ട് മുഖ്യമന്ത്രി വി.ഡി.സതീശൻ. മുഖ്യമന്ത്രിയായതിനുശേഷം മോദിയുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ ഓഫിസായ സേവാ തീർഥിൽവച്ചായിരുന്നു കൂടിക്കാഴ്ച.

 

ധനവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന സതീശൻ, ഉച്ചയ്ക്ക് 2.30നു ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാൽ ഈ കൂടിക്കാഴ്ചയും നിർണായകമാണ്. ധനമന്ത്രിയെന്ന നിലയിൽ ജിഎസ്ടി കൗൺസിൽ യോഗങ്ങളിലും കേരളത്തെ ഇനി പ്രതിനിധീകരിക്കുക മുഖ്യമന്ത്രി സതീശനാകും.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *