കടൽക്കൊള്ളക്കാരുടെ ആക്രമണം തടഞ്ഞ് ഇന്ത്യൻ നാവികസേന; എണ്ണക്കപ്പൽ രക്ഷപെടുത്തി

ന്യൂഡൽഹി: പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ഏദൻ ഉൾക്കടലിൽ കടൽക്കൊള്ളക്കാരുടെ ആക്രമണശ്രമം തടഞ്ഞ് ഇന്ത്യൻ നാവികസേന. പ്രദേശം ലക്ഷ്യമാക്കി നീങ്ങിയ ‘എം.വി മാഷല്ല 1’ എന്ന എണ്ണക്കപ്പലാണ് നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് കൊൽക്കത്ത കൃത്യസമയത്ത് ഇടപെട്ട് രക്ഷപെടുത്തിയത്. ബുധനാഴ്ചയായിരുന്നു നാവികസേനയുടെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.

 

ഏദൻ ഉൾക്കടലിൽ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന ഐ.എൻ.എസ് കൊൽക്കത്തയ്ക്ക്, ചരക്കുകപ്പലിന് സമീപം സംശയകരമായ രീതിയിൽ കടൽക്കൊള്ളക്കാരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന്, കപ്പൽ അതിവേഗം നീങ്ങുകയും കൊള്ളക്കാരുടെ ഭീഷണി നേരിടാൻ സ്രോതസ്സുകൾ വിന്യസിക്കുകയും ചെയ്തു. നാവികസേനയുടെ തക്കസമയത്തുള്ള ഈ ഇടപെടൽ കപ്പൽ കൈയേറാനുള്ള ശ്രമമാണ് ഒഴിവായത്.കടൽക്കൊള്ളക്കാരുടെ ആക്രമണം തടഞ്ഞ് ഇന്ത്യൻ നാവികസേന; എണ്ണക്കപ്പൽ രക്ഷപെടുത്തി


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *